വിദേശകാര്യ സെക്രട്ടറി റഷ്യ സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ല ബുധനാഴ്ച റഷ്യ സന്ദര്‍ശിക്കും. ഉന്നതതല ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം റഷ്യയിലെത്തുക.

ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ കരുത്തുറ്റതും ആഴമേറിയതും ആക്കുകയാണ് ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയുടെ സന്ദര്‍ശന ഉദ്ദേശം. ലഡാക്കിലെ ഇന്ത്യ- ചൈന സൈനിക പിന്മാറ്റത്തെക്കുറിച്ച് റഷ്യന്‍ വിദേശകാര്യ സെക്രട്ടറിയോട് ശൃംഗ്ലവിശദീകരിക്കും.

യുഎസിലെ ബൈഡന്‍ ഭരണകൂടവുമായുള്ള ബന്ധത്തെയും നിലവിലെ സാഹചര്യങ്ങളെയും സംബന്ധിച്ച് റഷ്യന്‍ പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. മോസ്‌കോയിലെ ഡിപ്ലോമാറ്റിക് അക്കാദമിയിലെ പരിപാടിയെയും ശൃംഗ്ല അഭിസംബോധന ചെയ്യും. അതിനിടെ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

pathram desk 2:
Related Post
Leave a Comment