ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃ പദത്തിലേക്ക്. ഖാര്‍ഗെയെപ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്‌തെന്നാണ് വിവരം.
ഗുലാം നബി ആസാദ് വിരമിച്ച ഒഴിവിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവ് പദമേറ്റെടുക്കുന്നത്. കഴിഞ്ഞ ലോക്‌സഭയില്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി നേതാവായിരുന്നു. എം.എസ്.ഗുരുപാദ സ്വാമിക്കുശേഷം കര്‍ണ്ണാടകയില്‍ നിന്നും രാജ്യസഭ പ്രതിപക്ഷ നേതൃ ചുമതലയിലെത്തുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവാണ് ഖാര്‍ഗെ.
ഫെബ്രുവരി 15നാണ് ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്. വിരമിക്കുന്ന അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം രാജ്യസഭ യാത്രയയപ്പ് നല്‍കിയിരുന്നു.