പാസ്പോര്‍ട്ടിന് ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷനും

ഡെറാഡൂണ്‍: പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് പുതിയ നിയമം നടപ്പാക്കുന്നത്.

സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുകയാണ് നിയമത്തിലൂടെ
ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നത്. ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു.

പാസ്‌പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് പൊലീസ് സോഷ്യല്‍ മീഡിയ വെരിഫിക്കേഷനും നടത്തും. ഇതിലേക്കായി സമൂഹ മാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന വ്യക്തിയുടെ പോസ്റ്റുകളും കുറിപ്പുകളും പൊലീസ് പരിശോധിക്കും. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കരുതെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

pathram desk 2:
Leave a Comment