പരിപാടിയില്‍ അവസാന നിമിഷം നിന്ന് പിന്‍മാറിയത് സണ്ണി ലിയോണ്‍; വടകര സ്വദേശിയും താനും ആത്മഹത്യയുടെ വക്കില്‍

കൊച്ചി :2019 ലെ വാലന്റൈന്‍സ് ഡേയില്‍ നടക്കാനിരുന്ന പരിപാടിയില്‍നിന്ന് അവസാന നിമിഷം പിന്‍മാറിയത് നടി സണ്ണി ലിയോണാണെന്ന് പരിപാടിയുടെ കോഓര്‍ഡിനേറ്ററായിരുന്ന ഷിയാസ് പെരുമ്പാവൂര്‍. നടിക്കെതിരെ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ, പരിപാടി സംഘാടകര്‍ തന്നെ 5 പ്രാവശ്യം മാറ്റിവച്ചെന്ന സണ്ണിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ രണ്ടു പരിപാടികളാണ് സണ്ണി ലിയോണിനെ വച്ചു നടത്താന്‍ തീരുമാനിച്ചതെന്ന് ഷിയാസ് പറഞ്ഞു. പരിപാടിയുടെ തലേദിവസം രാത്രി ഒമ്പതു മണിക്കു പണം വാങ്ങിയ ശേഷം 11:21 ന് പരിപാടിയില്‍നിന്നു പിന്‍മാറുന്നതായി സണ്ണി ട്വീറ്റു ചെയ്യുകയായിരുന്നു. സംഘാടകര്‍ വാക്കു പാലിച്ചില്ലെന്നായിരുന്നു കാരണം പറഞ്ഞത്. അതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഒന്നരക്കോടിയിലേറെ രൂപ മുടക്കി നടത്താനിരുന്ന പരിപാടി മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതമൂലം, പരിപാടിക്കായി പണം മുടക്കിയ വടകര സ്വദേശിനി ആത്മഹത്യാ ശ്രമം വരെ നടത്തി. കൃത്യസമയത്ത് മക്കള്‍ കണ്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. അവരുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആദ്യമായി നടത്തുന്ന പരിപാടിയായിരുന്നു അത്. കടം കയറി തന്റെ വീടും പുരയിടവും ജപ്തി നടപടിയിലാണ്, ബാധ്യതകള്‍ കാരണം ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. താനും ആത്മഹത്യയുടെ വക്കിലാണ്. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് അവരും താനും ജീവിക്കുന്നതെന്നും ഷിയാസ് പ്രതികരിച്ചു.

2018 മേയ് 26 ന് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് സണ്ണി ലിയോണിനെ വച്ച് ആദ്യ പരിപാടി പ്ലാന്‍ ചെയ്തത്. ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ എന്നായിരുന്നു പരിപാടിയുടെ പേര്. അന്ന് മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് അതു മാറ്റി വയ്‌ക്കേണ്ടി വന്നു. പെരുമഴ പെയ്യുകയും ചെയ്തു. പിന്നാലെ പ്രളയമുണ്ടായതിനാല്‍ പരിപാടി നടത്താനായില്ല. പിന്നീടാണ് അടുത്ത പരിപാടി അങ്കമാലിയിലെ അഡ്!ലക്‌സില്‍ സണ്ണിയെവച്ചു തന്നെ പ്ലാന്‍ ചെയ്തത്. എല്ലാ ഒരുക്കങ്ങളും നടന്നു. ഓഡിയന്‍സിനെ ക്ഷണിച്ചു. ബോളിവുഡില്‍ നിന്നുള്‍പ്പടെയുള്ളവരെത്തി കൊച്ചിയില്‍ താമസിക്കുമ്പോഴാണ് സണ്ണി ആ പരിപാടിയില്‍നിന്നു പിന്‍മാറിയത്.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്; കൂടുതൽ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ്...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...