സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ സ്വര്‍ണ വില എട്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 10നാണ് 34,720 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അടുത്തദിവസം 35,120 രൂപയായി ഉയരുകയുംചെയ്തിരുന്നു.

ഇതോടെ ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 7000 രൂപയാണ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോകരാജ്യങ്ങള്‍ പ്രതിസന്ധിനേരിട്ടതാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടിയത്.

കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതും പ്രതിസന്ധിയില്‍നിന്ന് സമ്പദ്ഘടനകള്‍ കുതിപ്പുതുടങ്ങിയതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിച്ചു. രാജ്യത്ത് ഇറക്കുമതി തീരുവകുറച്ചതും സ്വര്‍ണവിലയെ സ്വാധിനിച്ചു.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 1,800 ഡോളറിന് താഴെയെത്തി. 0.2ശതമാനം ഇടിഞ്ഞ് 1,795.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ നാലാം ദിവസവും വിലിയില്‍ ഇടിവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 46,857 രൂപയായാണ് വിലകുറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular