മന്‍ കി ബാത്തിലെ താരം രാജപ്പന് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളം സ്വന്തമായി

കോട്ടയം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി വേമ്പനാട്ട് കായലിനെ സംരക്ഷിക്കുന്ന കുമരകം സ്വദേശി രാജപ്പന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് പിന്നാലെ വലിയൊരു മോഹം സഫലമായി. മന്‍ കി ബാത്തിലെ പരാമര്‍ശത്തിലൂടെ താരമായ രാജപ്പന് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളത്തില്‍ ഇനി തന്റെ ദൗത്യം നിര്‍വ്വഹിക്കാം.

വിദേശ മലയാളിയായ ശ്രീകുമാറാണ് എന്‍ജിന്‍ ഘടിപ്പിച്ച ഫൈബര്‍ വള്ളം രാജപ്പന് സമ്മാനിച്ചത്. ബിജെപി സംസ്ഥാന വക്താവ് പി.ആര്‍. ശിവശങ്കരന്‍ രാജപ്പന് വള്ളം കൈമാറി.

വേമ്പനാട് കായല്‍ സംരക്ഷിക്കുന്ന ദിവ്യാംഗനായ രാജപ്പനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭിനന്ദിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന രാജപ്പന്‍ ജലാശയ സംരക്ഷണത്തിലൂടെ ഏവര്‍ക്കും പ്രചോദനവും മാതൃകയുമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ജന്മനാ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത അദ്ദേഹം മഹത്തായ കര്‍മ്മമാണ് നിര്‍വ്വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസകൊണ്ട് മൂടിയതിനു പിന്നാലെ നിരവധിപേര്‍ രാജപ്പന് സഹായഹസ്തം നീട്ടുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment