യുപിയുടെ നിശ്ചലദൃശ്യത്തിന് പുരസ്‌കാരം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിന്റെ പുരസ്‌കാരം ഉത്തര്‍ പ്രദേശിന്. ത്രിപുര, ഉത്തരാഖണ്ഡ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 49 നിശ്ചല ദൃശ്യങ്ങളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

അയോധ്യ: ഉത്തര്‍ പ്രദേശിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യമാണ് യുപിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വാത്മികി മഹര്‍ഷി രാമായണം രചിക്കുന്നതിന്റെ പശ്ചാത്തലത്തിലെ നിശ്ചലദൃശ്യത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയും ഉള്‍പ്പെടുത്തുകയുണ്ടായി.

വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, അര്‍ധ സൈനികര്‍ എന്നിവയുടെ വിഭാഗത്തില്‍ ജൈവസാങ്കേതികവിദ്യ വകുപ്പിന് പുരസ്‌കാരം സമ്മാനിച്ചു. സ്വാശ്രയ ഭാരത പ്രചാരണം: കോവിഡ് എന്ന വിഷയത്തിലെ നിശ്ചലദൃശ്യമാണ് ഈ വിഭാഗത്തില്‍ ഒന്നമതെത്തിയത്. ഡല്‍ഹിയിലെ മൗണ്ട് അബു സ്‌കൂള്‍, രോഹിണി വിദ്യാഭാരതി സ്‌കൂള്‍ എന്നിവ മികച്ച സാംസ്‌കാരിക പ്രകടത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

pathram desk 2:
Related Post
Leave a Comment