അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ദീര്‍ഘിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഫെബ്രുവരി 28വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു.

ജൂണിലെ ഉത്തരവില്‍ മാറ്റംവരുത്തിയാണ് ഡിജിസിഎയുടെ പുതിയ നടപടി. കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ മുന്‍കൂര്‍ അനുമതിയുള്ള സര്‍വീസുകള്‍ക്കും നിരോധനം ബാധകമാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതലാണ് വിദേശത്തേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കിയത്. വിദേശത്ത് കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചു. നിലവില്‍ വിമാന സര്‍വീസുമായി ബന്ധപ്പെട്ട് 24 രാജ്യങ്ങളുമായി ഇന്ത്യ ധാരണയായിരുന്നു. ഈ രാജ്യങ്ങളിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സര്‍വീസുകള്‍ തുടരുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment