മൂന്ന് റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി

ഗാന്ധിനഗര്‍: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് റഫാല്‍ യുദ്ധവിമാനങ്ങളില്‍ മൂന്നെണ്ണം കൂടി ഫ്രാന്‍സ് ഇന്ത്യയിലെത്തിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ കഴിഞ്ഞ ദിവസമാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തിച്ചേര്‍ന്നത്.

36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പിട്ടിരുന്നു. കരാര്‍ പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നല്‍കിയ റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം പതിനൊന്നായി. അടുത്ത വര്‍ഷം അവസാനത്തോടുകൂടി എല്ലാ വിമാനങ്ങളും ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറും.

300 കിലോ മീറ്ററാണ് റഫാലിന്റെ ആക്രമണ ശേഷി. റഫാലില്‍ ഉപയോഗിക്കാനായി ടാങ്കര്‍ വേധ ആയുധമായ ഹാമ്മറിനും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. ചൈനയും പാകിസ്ഥാനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ റഫാലിന്റെ വരവ് ഇന്ത്യന്‍ വ്യോമസേനയുടെ ആത്മവിശ്വാസം കൂട്ടുമെന്ന് കണക്കാക്കപ്പെടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular