കൊല്‍ക്കത്ത: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നാളെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കും. ഇക്കാര്യം അറിയിച്ച് കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയുടെ സാന്നിധ്യത്തിലായിരിക്കും ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കുക.
നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ജനുവരി രണ്ടിന് വ്യായാമത്തിനിടെ നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് ഗാംഗുലി ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കുകയും ചെയ്തു. ജനുവരി ഏഴിന് ഗാംഗുലി ആശുപത്രിവിട്ടിരുന്നു.
Leave a Comment