മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 32 കാരിയും കാമുകനും പോലീസ് പിടിയില്‍

ആര്യനാട് : മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 32 കാരിയും കാമുകനും പോലീസ് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കടന്ന് കളഞ്ഞതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ യുവതിയാണ് പറണ്ടോട് സ്വദേശിയായ 33കാരനൊപ്പം ഒളിച്ചോടിയത്. പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് യുവതി 11ഉം 13ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular