ഗര്‍ഭിണിയായ ഭാര്യ വഴക്കിട്ട് കിണറ്റില്‍ച്ചാടി… ആദ്യം പകച്ച ഭര്‍ത്താവ് മറ്റൊന്നും ചിന്തിച്ചില്ല, പിന്നാലെ ചാടി.. രക്ഷിച്ചത് അഗ്‌നിരക്ഷാസേന

മഞ്ചേരി: ഗര്‍ഭിണിയായ ഭാര്യ വഴക്കിട്ട് കിണറ്റില്‍ച്ചാടി. ആദ്യം പകച്ച ഭര്‍ത്താവ് മറ്റൊന്നും ചിന്തിച്ചില്ല, പിന്നാലെ ചാടി. മുപ്പതടി താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങിയ ദമ്പതികളെ ഒടുവില്‍ അഗ്‌നിരക്ഷാസേനയാണ് കരയ്ക്കുകയറ്റിയത്.

ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്‌കൂളിനു സമീപമാണു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്. ഇരുവരുടെയും വഴക്കിനും ‘എടുത്തുചാട്ട’ത്തിനും സാക്ഷിയായ 14 വയസുകാരനായ മകന്‍തന്നെയാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്.

മഞ്ചേരിയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നത് ഇരുവര്‍ക്കും രക്ഷയായി. കിണറ്റില്‍നിന്നു കരകയറിയ ദമ്പതികള്‍ പിണക്കം മാറി ഒന്നായി.

Similar Articles

Comments

Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...