രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി ; നാല് വണ്ടികള്‍ കേരളത്തില്‍

കൊച്ചി: രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. 152 തീവണ്ടികളുടെ പട്ടികയാണ് തയ്യാറായത്. 12 ക്ലസ്റ്ററുകളാണുള്ളത്. തീവണ്ടി സ്വകാര്യവത്കരണത്തിലൂടെ 30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം റെയില്‍വേ പ്രതീക്ഷിക്കുന്നതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് വണ്ടികള്‍ ചെന്നൈ ക്ലസ്റ്ററിന് കീഴില്‍ വരുന്ന കേരളത്തിലാണ്. ഇതില്‍ മൂന്നെണ്ണം കേരളത്തില്‍നിന്നുതന്നെ സര്‍വീസ് തുടങ്ങുന്നതും. പരീക്ഷണാര്‍ഥത്തില്‍ സ്വകാര്യവത്കരിച്ച തീവണ്ടികള്‍ ലാഭകരമായി ഓടുന്നു എന്ന് വ്യക്തമായതോടെയാണ് റെയില്‍മേഖലയെ 12 ക്ലസ്റ്ററുകളാക്കി തിരിച്ച് സ്വകാര്യ തീവണ്ടികളോടിക്കേണ്ട റൂട്ടുകള്‍ കണ്ടെത്തിയത്.

കൊച്ചുവേളിയില്‍നിന്ന് അസമിലെ ലുംഡിങ്ങിലേക്കുള്ള തീവണ്ടി ആഴ്ചയില്‍ മൂന്നുദിവസമായിരിക്കും സര്‍വീസ് നടത്തുക. കൊച്ചുവേളിഎറണാകുളം തീവണ്ടി ആഴ്ചയില്‍ മൂന്ന് ദിവസവും കന്യാകുമാരിഎറണാകുളം തീവണ്ടി ദിവസേന രാവിലെ ആറു മണിക്കും ചെന്നൈമംഗലാപുരം തീവണ്ടി എല്ലാ ചൊവ്വാഴ്ചയും ചെന്നൈയില്‍നിന്നും സര്‍വീസ് നടത്തും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7