മദ്യലഹരിയില്‍ പോലീസ് വാഹനവുമായി പോയ യുവഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: മദ്യലഹരിയില്‍ പോലീസ് വാഹനവുമായി കടന്നുകളഞ്ഞ യുവഡോക്ടര്‍ അറസ്റ്റില്‍. ആര്‍ക്കോണം സ്വദേശിയായ എസ്. മുത്തു ഗണേഷാണ് (31) പിടിയിലായത്. കുണ്‍ട്രത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ്. പോലീസ് പട്രോളിംഗ് വാഹനവുമായാണ് മുത്തു കടന്നുകളഞ്ഞത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പോലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തതോടെ മുത്തു പോലീസുകാരുമായി തര്‍ക്കത്തിലായി. ഇതിനിടെയാണ് ഇയാള്‍ പോലീസ് വാഹനവുമായി കടന്നുകളഞ്ഞത്.

പ്രതിയെ പിടികൂടാന്‍ പോലീസ് മറ്റൊരു കാറില്‍ കയറി പിന്‍തുടരുകയായിരുന്നു. ഏറെ ദൂരം പിന്നിട്ടശേഷമാണ് പോലീസ് മുത്തുവിനെ സ്റ്റഡിയിലെടുത്തത്. കില്‍പ്പോക് പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7