സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാലിടത്ത് യുഡിഎഫും, രണ്ട് ഇടത്ത് എല്‍ഡിഎഫും മുന്നേറുകയാണ്.
കണ്ണൂര്‍, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം. കൊച്ചിയില്‍ 11 ഇടത്തും, തൃശൂരില്‍ മൂന്നിടത്തും, കണ്ണൂരില്‍ രണ്ടിടത്തും യുഡിഎഫ് മുന്നേറുന്നു.
കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്. കോഴിക്കോട് എട്ടിടത്തും, തിരുവനന്തപുരത്ത് ഒന്‍പത് ഇടത്തുമാണ് മുന്നേറ്റം.
മുനിസിപ്പാലിറ്റി കണക്കില്‍ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 13 ഇടങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ കണക്കില്‍ 15 ഇടത്താണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.