തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 241 ഇടത്ത് എല്‍ഡിഎഫും 252 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 18 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.

ജില്ലാ പഞ്ചായത്തില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫ്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 74 ഇടത്ത് എല്‍ഡിഎഫും 50 ഇടത്ത് യുഡിഎഫ്.
മുന്‍സിപ്പാലിറ്റികളില്‍ 39 ഇടത്ത് എല്‍ഡിഎഫും 38 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. അഞ്ചിടത്ത് എന്‍ഡിഎ
ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ നാലിത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കോര്‍പറേഷന്റെ ഫലം ഔദ്യോഗികമായി വന്നിട്ടില്ല.

കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ തോറ്റു
നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു
ഒഞ്ചിയത്ത് എല്‍ഡിഎഫ് ആര്‍എംപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7