ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തകയായ ഒന്‍പതുകാരി. ക്ലൈമറ്റ് ആക്റ്റീവിസ്റ്റ് ആയ ലിസിപ്രിയ കങ്ങുജം എന്ന ഒന്‍പതുകാരിയാണ് കര്‍ഷക സമരത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ലോകമെങ്ങുമുള്ള ക്ലൈമറ്റ് ആക്റ്റീവിസ്റ്റുകളുടെ പിന്തുണ കര്‍ഷകര്‍ക്ക് ഉണ്ടെന്ന് ലൂസിപ്രിയ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.
സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഒന്‍പതുകാരി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ ശബ്ദം ലോകമെങ്ങും മുഴങ്ങുമെന്ന് പ്രതീക്ഷിക്കുന്നു..കര്‍ഷകര്‍ ഇല്ലെങ്കില്‍ ഭക്ഷണമില്ല, നീതിയില്ലെങ്കില്‍ വിശ്രമമില്ല…കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ അവര്‍ കുറിച്ചു.
തണുത്ത് ഉറയുന്ന കാലാവസ്ഥയില്‍ അതിര്‍ത്തിയില്‍ നീണ്ട 14 ദിവസമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം ഇരിക്കുന്ന കുരുന്നുകളേ കണ്ട് സംസാരിച്ചതായും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
‘കര്‍ഷകരുടെ ശബ്ദം തീര്‍ച്ചയായും നേതാകന്മാര്‍ കേള്‍ക്കണം.കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ലൂസിപ്രിയ ആവശ്യമുയര്‍ത്തി.