ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാനൊരുങ്ങി കേരള കോണ്‍ഗ്രസ് ബി.
സീറ്റ് വിഭജനത്തിലും തഴഞ്ഞത് അതൃപ്തിയായി പത്ത് ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടിചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചു.
കൂടാതെ, വൈസ് ചെയര്‍മാന്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീട്ടിലെ പൊലീസ് പരിശോധനയടക്കം നടന്നതിലും പ്രതിഷേധം ഉണ്ട്.
ഇനിയും മുന്നണിയില്‍ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും തീരുമാനം. ആര്‍ ബാലകൃഷ്ണപിള്ള മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ രാജിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.