ഗള്‍ഫ് മേഖലയില്‍ മൂന്നരവര്‍ഷമായി ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു

ദോഹ: സൗദിയുടെ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താന്‍ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തര്‍ അറിയിച്ചു. ഈ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയ യുഎസിനെയും അഭിനന്ദിച്ചു.

കുവൈത്ത് മാധ്യസ്ഥത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. അതേസമയം, ഉപരോധം നീക്കിയെന്നും അതിര്‍ത്തികള്‍ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ തയാറായതിനു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തിരികെയും നന്ദി അറിയിച്ചു.

2017 ജൂണ്‍ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. അന്നു നിര്‍ത്തിവച്ച രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമോ എന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ. ആദ്യഘട്ടമായി യാത്രാവിലക്കാണു നീക്കുകയെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍

Similar Articles

Comments

Advertismentspot_img

Most Popular