ജയന്റെ അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്ക്…

ജയന്റെ എക്കാല​ത്തെയും മികച്ച ചിത്രമായ അങ്ങാടി എന്ന ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. 1980 ല്‍ ഐവി ശശി ഒരുക്കിയ ചിത്രമാണ് അങ്ങാടി. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബർ 16 മുതൽ ചിത്രം പ്രേക്ഷകന് ലഭ്യമാകും.

“അങ്ങാടി. കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാലയവനികക്കുള്ളിൽ മറഞ്ഞ ‘ജയൻ’ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടി ‘എസ് ക്യുബ് ഫിലിംസ്’ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു, നവംബർ 16 മുതൽ..”. എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ടി.ദാമോദരൻ തിരക്കഥയെഴുതിയ അങ്ങാടിയിൽ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗം ഗാധരനാണ് ചിത്രം നിർമിച്ചത്. ശ്യാം ആയിരുന്നു ചിത്രത്തിന് സം ഗീതം ഒരുക്കിയത്. ചന്ദ്രമോഹനും സി.ഇ ബാബുവും ഛാ യാ ഗ്രഹണം നിർവഹിച്ചു…കൽപക ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...