വൻ ഓഫറുമായി ജിയോ, കുറഞ്ഞ നിരക്കിൽ 504 ജിബി ഡേറ്റ, അൺലിമിറ്റഡ് കോള്‍, 1 വർഷം കാലാവധി

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതിയ ഓഫറുകളുമായി രംഗത്ത്. മൂന്ന് ഓൾ-ഇൻ-വൺ പ്രീപെയ്ഡ് വാർഷിക പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. നേരത്തെ തന്നെ ലഭ്യമായ ഓൾ-ഇൻ-വൺ പ്ലാനുകൾക്കൊപ്പമാണ് ഒരു വര്‍ഷ പ്ലാനുകളും ചേർത്തത്. എന്നാൽ, നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ കാലാവധി ലഭിക്കുന്നതാണ് പുതിയ പ്ലാനുകൾ. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട്.

1001, 1301, 1501 രൂപ എന്നിങ്ങനെയാണ് പ്ലാനുകൾ. 1501 രൂപ പ്ലാൻ പ്രകാരം വർഷത്തിൽ 504 ജിബി വരെ ഡേറ്റ ലഭിക്കും. 336 ദിവസം കോളും ചെയ്യാം. പ്രതിമാസ പ്ലാനുകൾക്ക് പകരം ഒറ്റത്തവണ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജിയോ ഫോൺ ഉപയോക്താക്കൾക്ക് ഈ വാർഷിക പ്ലാനുകൾ അനുയോജ്യമാണ്.

1,001 രൂപയുടെ ഓൾ-ഇൻ-വൺ വാർഷിക പ്ലാനിൽ 49 ജിബി ഡേറ്റയാണ് ലഭിക്കുക. പ്രതിദിനം 150 എംബി ഡേറ്റ മാത്രമാണ് ലഭിക്കുക. ഇതിനുശേഷം വേഗം 64 കെബിപിഎസായി കുറയ്ക്കും. ഇതോടൊപ്പം അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ് കോളുകളും ജിയോയിൽ നിന്ന് നോൺ-ജിയോ വോയ്‌സ് കോളുകൾക്ക് 12,000 മിനിറ്റ് എഫ്‌യുപിയും ലഭിക്കും. പ്രതിദിനം 100 SMS ഉം ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. മറ്റ് രണ്ട് വാർഷിക പ്ലാനുകളെ പോലെ ഈ പ്ലാനും 336 ദിവസത്തേക്ക് സാധുതയുള്ളതാണ്.

1,301 രൂപയുടെ ഓൾ-ഇൻ-വൺ വാർഷിക പ്ലാനിൽ 164 ജിബി ഡേറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 1001 രൂപ പ്ലാനിലെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലും ലഭിക്കും. 1,501 രൂപയുടെ ഓൾ-ഇൻ-വൺ വാർഷിക പ്ലാനിൽ പ്രതിദിനം 1.5 ജിബി ഉപയോഗിച്ച് 504 ജിബി മൊത്തം ഡേറ്റ ലഭിക്കും. ഇതിനുശേഷം വേഗം കുറയും.

Similar Articles

Comments

Advertisment

Most Popular

പശ്ചാത്തല സംഗീതം കണ്ഠനാളം കൊണ്ട്; ഭക്തരുടെ ശ്രദ്ധ നേടി അയ്യപ്പ ഭക്തിഗാനം

കൊച്ചി: കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയ അയ്യപ്പ ഭക്തിഗാനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി അക്കാപെല്ല രീതിയില്‍ പുറത്തിറങ്ങിയ 'ആളൊഴിഞ്ഞ സന്നിധാനം' എന്ന അയ്യപ്പ ഭക്തിഗാനമാണ് വേറിട്ട...

കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. പ്രദേശവാസി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശത്ത് പോലീസുമായി ഉന്തും തള്ളുമുണ്ടായി....

‘ഞാനൊരു പ്രത്യേക ജനുസ്; പി.ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ നിയമ സഭയിൽ മുഖ്യമന്ത്രി -പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ...