സംസ്ഥാനത്ത് സ്വർണവിലയിൽ അസ്ഥിരത തുടരുന്നു. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയിൽ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,905.51 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. തിരഞ്ഞെടുപ്പിന് മുമ്പായി യുഎസിൽ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ഡോളർ കരുത്താർജിച്ചതാണ് വിലയിൽ പ്രതിഫലിച്ചത്.
എംസിഎക്സിൽ ഡിസംബറിലെ ഗോൾ ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 50,860 രൂപയായി കുറഞ്ഞു. വെള്ളി വിലയിലും സമാനമായ വിലക്കുറവുണ്ടായിട്ടുണ്ട്.