ഭാവി വരന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍

ഭാവി വരന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കാജല്‍ അഗര്‍വാള്‍. ആദ്യമായാണ് രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം താരം പങ്കുവയ്ക്കുന്നത്. ഒക്ടോബര്‍ മുപ്പതിനാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുമവുമായുള്ള വിവാഹം നടക്കുക. വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നവരാണ് കാജലും ഗൗതവും. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു മുംബൈ സ്വദേശിയാണ്. കാജല്‍ അഗര്‍വാളും മുംബൈ സ്വദേശിനായണ്.

വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാവും പങ്കെടുക്കുകയെന്ന് കാജല്‍ പറഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയം തുടരുമെന്നും പുതി ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

pathram:
Related Post
Leave a Comment