സ്ത്രീയുടെ ബാഹ്യ സൗന്ദര്യത്തിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടോ? ഡോ. ഷിനു ശ്യാമളന്റെ അനുഭവക്കുറിപ്പ്

ജീവിതത്തില്‍ പരുക്ക് പറ്റാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ മുഖത്ത് ഒരു പരുക്കും ഉണ്ടാവരുതേ എന്നായിരിക്കും ഏവരുടെയും പ്രാര്‍ത്ഥന. ഇപ്പോള്‍ തന്റെ മുന്നിലെത്തിയ സംഭവം തുറന്ന് പറയുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഷിനു ശ്യാമളന്‍ ഫേസ്ബുക്കിലൂടെയാണ് അനുഭവം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ഒരു പെണ്‍കുട്ടി നെറ്റി മുറിഞ്ഞു വന്നു. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മുറിവ് തുന്നി. അപ്പോള്‍ രക്ഷക്കര്‍ത്താക്കള്‍ അല്‍പം ബഹളം വെച്ചിട്ട് പ്ളാസ്റ്റിക് സര്‍ജനെ കൊണ്ട് തുന്നണം എന്നു പറഞ്ഞു. നെറ്റിയില്‍ പാട് വരരുതല്ലോ. വളരെ മുതിര്‍ന്ന ഒരു ഡോക്ടര്‍ ആയിരുന്നു.45 വര്‍ഷത്തിന് മുകളില്‍ ജോലി പരിചയമുള്ള ഡോക്ടര്‍. ആ ഡോക്ടറിന്റെ കണ്ണ് നിറഞ്ഞു.ഈ സംഭവത്തിന് ശേഷം ആര് വന്നാലും(സ്‌കാര്‍)പാടില്ലാതെ തുന്നണമെങ്കില്‍ പ്ളാസ്റ്റിക് സര്‍ജനെ വിളിക്കാം എന്നു രോഗികളോട് മുന്നേ പറയും.മിക്ക പെണ്കുട്ടികളുടെയും രക്ഷക്കാര്‍ത്താക്കള്‍ മുഖത്തെ സൗന്ദര്യത്തെ ബാധിക്കുമെന്ന് കരുതി പ്ളാസ്റ്റിക് സര്‍ജനെ വിളിപ്പിക്കും.

പക്ഷെ ആണ്‍കുട്ടികളുടെ രക്ഷക്കാര്‍ത്താക്കളില്‍ ഏറെയും പാടൊന്നും കുഴപ്പമില്ല എന്നും സാധാരണ രീതിയില്‍ തുന്നിയ മതിയെന്നും പറയാറുണ്ട്.അങ്ങനെ ഒരു ആണ്കുട്ടി മുറിവ് പറ്റി വന്നു.നെറ്റിയില്‍ പാട് വരുന്ന വിധം മുറിവ് ഉണ്ട്.തുന്നല്‍ ആവശ്യമാണ്.ഞാനവരോട് കാര്യങ്ങള്‍ പറഞ്ഞു.പക്ഷെ അവര്‍ ആണ്‍കുട്ടിയല്ലേ പാട് സാരമില്ല എന്നു പറഞ്ഞു സാധാരണ രീതിയില്‍ തുന്നി.ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും മുഖത്തു പാട് വന്നാല്‍ അത് പാട് തന്നെയല്ലേ.ആരുടെ മുഖത്തു പാട് വന്നാലും വിഷയമല്ല എന്ന് വേണമെങ്കില്‍ ചിന്തിക്കാം . ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പ്രാധാന്യം വേണമെങ്കില്‍ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക.അവരുടെ മനസ്സിന്റെ സൗന്ദര്യത്തിന് വില കൊടുക്കുക.

FOLLOW US PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular