‘സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്’; ആരോപണവുമായി മനോജ് തിവാരി

പട്ന: നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നിൽ കോൺഗ്രസ് ആണന്ന ആരോപണവുമായി ബിജെപി നേതാവ് മനോജ് തിവാരി. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസിൽ വേഗം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സഹായിച്ചത്.- മനോജ് തിവാരി പറഞ്ഞു. ബങ്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ചയാണ് ബിജെപിക്ക് വേണ്ടി മനോജ് തിവാരിയും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

ബിഹാർ സ്വദേശിയായ സുശാന്ത് സിങ് രജ്പുതിനെ ജൂൺ 14നാണ് മുബൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പോലീസ് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാർ പോലീസിൽ പരാതി നൽകി. തുടർന്ന് സുശാന്തിന്റെ സുഹൃത്തായ റിയ ചക്രബർത്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്.

pathram desk 1:
Related Post
Leave a Comment