പുതിയ രീതി വരുന്നു; യു ട്യൂബില്‍ നിന്ന് ഇനി കൂടുതല്‍ വരുമാനം നേടാം

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകള്‍ തുറന്നു തരുന്നു.

കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു സാധാരണയുള്ള പരസ്യവരുമാനത്തില്‍ വലിയൊരു ഇടിവ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നതില്‍ സംഭവിച്ചു എന്നുള്ളതാണ് വാസ്തവം. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗൂഗിള്‍ തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം എന്നുള്ളത് മാത്രമാക്കി യൂട്യൂബിനെ നിര്‍ത്താതെ അതിനെ ഇ-കൊമേഴ്സുമായി അഥവാ ഇ-വ്യവസായവുമായി ബന്ധിപ്പിക്കാനുള്ള പുതിയ തീരുമാനം കൈക്കൊണ്ടത്. യു ട്യൂബ് ഒരു വെറും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം മാത്രമാക്കി നിര്‍ത്താതെ മറിച്ച്, പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ള അതിന്റെ സ്വീകാര്യതയെ കുറച്ചുകൂടി കച്ചവടവത്കരിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.

ആമസോണിലെ പോലെയോ മറ്റ് ഇകൊമേഴ്സ് വ്യവസായങ്ങളുടെ രീതിയല്ല യൂട്യൂബ് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നത്. വീഡിയോ സ്വീകാര്യതയോടൊപ്പം അതില്‍ പ്രതിപാദിക്കപ്പെടുന്ന വസ്തുക്കളുടെ വിപണനസാധ്യത കൂടി ഉള്‍പ്പെടുത്തുന്ന പുതിയ തന്ത്രമാണ് യൂ ട്യൂബ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഈ പുതിയ പ്രവണതയെ സോഷ്യല്‍ കൊമേഴ്സ് എന്നാണ് യൂട്യൂബ് പേരിട്ട് വിളിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ യൂട്യൂബില്‍ ഒരു ഒരു മ്യൂസിക് ആല്‍ബം കാണുകയാണെങ്കില്‍, അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അവര്‍ ഉപയോഗിച്ചിരിക്കുന്ന കണ്ണടകള്‍ കൂളിംഗ് ഗ്ലാസുകള്‍ അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് വാങ്ങിക്കുവാന്‍ പിന്നീട് യൂട്യൂബ് വീഡിയോയില്‍ നിന്ന് പുറത്തിറങ്ങി ഗൂഗിളില്‍ തിരയേണ്ട ആവശ്യമില്ല. യൂട്യൂബ് വീഡിയോ കാണുന്നതോടൊപ്പം യൂട്യൂബിന് അകത്തുനിന്ന് തന്നെ നിങ്ങള്‍ക്ക് അതില്‍ പരാമര്‍ശിക്കപ്പെട്ട വസ്തുക്കള്‍ യൂട്യൂബ് വീഡിയോയുടെ ചുവട്ടില്‍ തന്നെ ലഭ്യമാകും. അതായത് ഇത്തരം വസ്തുക്കളുടെ വിപണനത്തിന് പുറത്ത് കയറി ചര്‍ച്ച ചെയ്യുന്നതിനു പകരം യൂട്യൂബിന് അകത്തുനിന്ന് തന്നെ വിപണനസാധ്യത ഒരുക്കുന്നതാണ് പുതിയ തന്ത്രം.

ഈ പുതിയ രീതി അവലംബിക്കപ്പെട്ടാല്‍ യൂട്യൂബ് മാര്‍ക്കും വീഡിയോ സ്ഥിരമായിട്ട് പോസ്റ്റ് ചെയ്യുന്നവര്‍ക്കും വലിയ ഉപകാരങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്. കാരണം നിലവിലുള്ള പദ്ധതിപ്രകാരം പരസ്യത്തിന് ഒരു ശതമാനം മാത്രമാണ് യൂട്യൂബ് നല്‍കിയിരുന്നത്. എന്നാല്‍ ഈ പുതിയ സംവിധാനം വഴി ക്ലിക്ക് ചെയ്തു പോവുകയാണെങ്കില്‍ നിലവിലുള്ള യൂട്യൂബ് ഒരു പരസ്യത്തിന് 30 ശതമാനം ലഭ്യമാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു വീഡിയോ വിപണന സൈറ്റിലേക്ക് കൂടുതലാളുകള്‍ കയറുകയാണെങ്കില്‍ ഇതില്‍ ഒരു പരസ്യത്തില്‍ നിന്ന് തന്നെ കൂടുതല്‍ വരുമാനം ലഭ്യമാകും.

Similar Articles

Comments

Advertisment

Most Popular

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരിയില്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്

പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ...

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427,...

കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’, ​ഋതിക്കിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ ബോളീവുഡ് താരങ്ങളായ കങ്കണ റനൗട്ടും ഋതിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശം. നടിയ്ക്കു 'ഇറോട്ടോമാനിയ' ആണെന്നാണ് അർണബ് ചാറ്റിൽ പറയുന്നത്. കങ്കണയ്ക്കു...