വീണ്ടും ചാണകം..!!! മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ പ്രതിരോധിക്കാന്‍ ചാണക ചിപ്പ്

ന്യൂഡൽഹി: ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ കാമേധനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് അവകാശപ്പെട്ട് ചാണകത്തിൽ നിർമിച്ച ഒരു ചിപ്പും ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചു. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റാൻ ഈ ചാണക ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി.

ചാണകം എല്ലാവരെയും സംരക്ഷിക്കും. റേഡിയേഷനെ പ്രതിരോധിക്കും. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വീടുകളിൽ ചാണകം കൊണ്ടുള്ള ഉൽപന്നങ്ങൾ സൂക്ഷിച്ചാൽ ആളുകളെ അവ റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കുമെന്നും കത്തിരിയ കൂട്ടിച്ചേർത്തു.

ഗോസത്വ കവച് എന്നാണ് ചാണക ചിപ്പിന്റെ പേര്. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7