ഇന്ന് 29 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷർമിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനൻനായർ (75), നെയ്യാറ്റിൻകര സ്വദേശി സുധാകരൻ ദാസ് (61), പാറശാല സ്വദേശി സുകുമാരൻ (73), ചാല സ്വദേശി ഹഷീർ (45), ആറ്റിങ്ങൽ സ്വദേശി വിജയകുമാരൻ (61), കൊറ്റൂർ സ്വദേശി രാജൻ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂർ സ്വദേശി മോഹനൻ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരൻ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനൻ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണൻ (59), വച്ചക്കുളം സ്വദേശിനി അൽഫോൺസ (57), എറണാകുളം സ്വദേശി റിസ്കി ആൻഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരൻ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോൻ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോർജ് (85), തൃശൂർ ഒറ്റപ്ലാവ് സ്വദേശി അബ്ദുൾ റഹ്മാൻ (55), തൃശൂർ സ്വദേശി ബലരാമൻ (53), ചേർപ്പ് സ്വദേശി ഭാസ്കരൻ (85), ഗുരുവായൂർ സ്വദേശിനി ലൈല (56), കല്ലൂർ സ്വദേശിനി ലിസി (70), കാസർഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരൻ (62), മംഗൽപടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 218 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂർ 603, പാലക്കാട് 297, കാസർഗോഡ് 447, കണ്ണൂർ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂർ 26, എറണാകുളം 16, കോട്ടയം 8, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 2 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു

pathram desk 2:
Related Post
Leave a Comment