ന്യൂഡല്‍ഹി : വാഹന രേഖകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങളും ഇന്നു പ്രാബല്യത്തില്‍.
വാഹനരേഖകള്‍ ഓണ്‍ലൈനില്‍: രാജ്യമെങ്ങും ഒരേ തരം വാഹന റജിസ്‌ട്രേഷന്‍ കാര്‍ഡുകളും (ആര്‍സി) ഡ്രൈവിങ് ലൈസന്‍സും. എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എംപരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന വാഹന പോര്‍ട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. പരിശോധനാ സമയത്ത് ഇവ കാണിച്ചാല്‍ മതി. പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ വിവരങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡേറ്റാ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്കു വിവരങ്ങള്‍ എത്തും.
മൊബൈല്‍ നാവിഗേഷനു മാത്രം: ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള ‘നാവിഗേഷനു’ മാത്രമേ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ.
കാര്‍ഡുകള്‍ക്കു കരുതല്‍: ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍. നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല. കാര്‍ഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലാത്തവര്‍ക്ക് അത് ബാങ്കില്‍ അറിയിച്ചാല്‍ മതി. പ്രതിദിന ഇടപാടു പരിധിയും തീരുമാനിക്കാം.
മധുരത്തിനു ‘കാലാവധി’: മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം ഇന്നു പ്രാബല്യത്തില്‍. പായ്ക്കറ്റിലല്ലാതെ വില്‍ക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നു മുതല്‍ ‘ബെസ്റ്റ് ബിഫോര്‍’ തീയതി നിര്‍ബന്ധം.
ആരോഗ്യ ഇന്‍ഷുറന്‍സ്: 17 രോഗങ്ങള്‍ക്കു കൂടി പരിരക്ഷ ഏര്‍പ്പെടുത്തിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും. കോവിഡും ഇന്‍ഷുറന്‍സ് പരിധിയില്‍.
ടെലിവിഷന്‍: ടിവി ഓപ്പണ്‍ സെല്‍ പാനലിനുള്ള 5 % ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചു. 32 ഇഞ്ച് ടിവിക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 12001500 രൂപ വരെയും വില ഉയര്‍ന്നേക്കാം.
വിദേശത്തേക്കുള്ള പണത്തിനു നികുതി: 7 ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് 5% നികുതി ബാങ്കുകള്‍ക്കും മറ്റും ഈടാക്കാം. മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്പോഴും ചെലവേറും. വിദേശ ടൂര്‍ പാക്കേജ് നല്‍കുന്നവര്‍, തുകയുടെ 5% ആദായ നികുതി ഈടാക്കണം
മുന്‍വര്‍ഷ ആദായനികുതി റിട്ടേണും നവംബര്‍ 30 വരെ
ന്യൂഡല്‍ഹി 2018- 19 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ വൈകി സമര്‍പ്പിക്കാനും തിരുത്തി സമര്‍പ്പിക്കാനുമുള്ള സമയം നവംബര്‍ 30 വരെ നീട്ടി. 201920 ലെ റിട്ടേണ്‍ നല്‍കാനുളള അവസാന തീയതിയും നവംബര്‍ 30 ആണ്.
10 കോടിയിലേറെ വരുമാനമെങ്കില്‍ ടിസിഎസ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 10 കോടി രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്കു മാത്രമാകും ഇന്നു മുതല്‍ സ്രോതസ്സില്‍ ആദായ നികുതി (ടിസിഎസ്) പിരിക്കാനുള്ള ചട്ടം ബാധമാകുക. 50 ലക്ഷം രൂപയ്ക്കു മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നു 0.10 % ടിസിഎസ് ഈടാക്കാനാണു നിര്‍ദേശം.
സൗജന്യ എല്‍പിജി പദ്ധതി അവസാനിച്ചു
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണു പദ്ധതി സെപ്റ്റംബര്‍ വരെ നീട്ടിയത്.