തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസില്‍ അസാധാരണ നിയമ നടപടിയുമായി സി.ബി.ഐ. കേസ് ഡയറി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് സമന്‍സ് നല്‍കി. സി.ആര്‍.പി.സി സെക്ഷന്‍ 91 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇനിയും കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ഏഴാം തവണയാണ് കേസ് ഡയറി ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈംബ്രാഞ്ചിനെ സമീപിക്കുന്നത്. കേസ് ഡയറി ആവശ്യപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയെയും സി.ബി.ഐ സമീപിച്ചിട്ടുണ്ട്.
കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവച്ചിരുന്നു. ഇതിനു പിന്നാലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസ് സി.ബി.ഐയ്ക്ക് വിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. ഇതോടെ അന്വേഷണം അന്വേഷണം വഴിമുട്ടിയതായി സി.ബി.ഐ മാര്‍ച്ചില്‍ കോടതിയില്‍ സമര്‍പ്പിച്ച തത്സ്ഥിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. ഒക്ടോബര്‍ 25ന് കേസ് സി.ബി.ഐ ഏറ്റെടുപ്പ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ിരുവരേയും ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. 14 പേരാണ് കേസില്‍ പ്രതികളായുള്ളത്.