ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ ഇഷാന്‍ ബാറ്റു ചെയ്യാതിരുന്നതിന്റെ കാരണം രോഹിത് പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ മുംബെ ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തോൽപ്പിച്ചിരുന്നു. നിശ്ചിത ഓവറിൽ ഇരുടീമുകളും 201 റൺസെടുത്തതോടെയാണ് സൂപ്പർ ഓവർ അനിവാര്യമായത്. എന്നാൽ സൂപ്പർ ഓവറിൽ ഏഴ് റൺസ് മാത്രമേ മുംബൈയ്ക്ക് കണ്ടെത്താനായുള്ളു.

കീറോൺ പൊള്ളാർഡും ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയുമാണ് മുംബൈയ്ക്കായി സൂപ്പർ ഓവറിൽ ബാറ്റിങ്ങിനിറങ്ങിയത്. പൊള്ളാർഡ് പുറത്തായപ്പോഴാണ് രോഹിത് ക്രീസിലെത്തിയത്. എന്നാൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഇഷാൻ കിഷനെ സൂപ്പർ ഓവറിൽ കളിക്കാനിറക്കിയില്ല. അതിനുള്ള കാരണം വ്യക്തമാക്കുകയാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ.

ഇഷാൻ ആകെ ക്ഷീണിതനായിരുന്നെന്നും സൂപ്പർ ഓവറിൽ കളിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നും രോഹിത് പറയുന്നു. ഇതോടെയാണ് വിശ്വസ്തനായ ഹാർദികിനെ സൂപ്പർ ഓവറിൽ കളിപ്പിച്ചതെന്നും രോഹിത് വ്യക്തമാക്കി. മത്സരത്തിൽ 58 പന്തിൽ 99 റൺസ് അടിച്ചെടുത്ത ഇഷാൻ അവസാന ഓവറിലാണ് പുറത്തായത്.

pathram:
Related Post
Leave a Comment