ആ അപകടം ഒറിജിനൽ; ഇതാ വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായി ഫോറൻസിക് സിനിമയിലെ കാറപകട വിഡിയോ. ടൊവിനോയും പ്രതിനായകനും സഞ്ചരിക്കുന്ന പോളോ കാർ അപകടത്തിൽപെടുന്ന ദൃശ്യങ്ങൾ വളരെ റിയലിസ്റ്റിക്കാണ് സിനിമയിൽ ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ ആ രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ഹൈവേയിൽ പാർക്ക് ചെയ്തിരിക്കുന്ന എക്‌സ്കവേറ്ററിൽ ഹൈ സ്പീഡിൽ വന്നു കാർ ഇടിക്കുകയും കുറെ തവണ തലകുത്തി മറിഞ്ഞ് വീഴുന്നതുമാണ് വിഡിയോയിൽ കാണാനാകുക. സാധാരണ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ചിത്രീകരിക്കാറുള്ളത്. വളരെ വിദഗ്ദ്ധനായ സ്റ്റണ്ട് ആർടിസ്റ്റിന്റെ സഹായത്താലാണ് ആ സീൻ ഇത്ര മികവോടെ ഷൂട്ട് ചെയ്യാൻ സാധിച്ചത്.

ഈ രംഗത്തിന് വേണ്ടി റോഡ് പൂർണമായും അടച്ചിടുകയും എതിർ വശത്ത് നിന്നുകൊണ്ട് അണിയറ പ്രവർത്തകർ രംഗം ചിത്രീകരിക്കുകയുമായിരുന്നു.

pathram desk 1:
Related Post
Leave a Comment