പാട്ട് മാത്രമല്ല ; അഭിനയം, ഡബ്ബിങ് എല്ലാം എസ് പിയുടെ കൈകളില്‍ ഭദ്രം; അഭിനയിച്ച് 72 ഓളം സിനിമകളില്‍

നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് ലഭിച്ചത് എത്രയെന്നോ? 24 പ്രാവശ്യം! ഇത്രയേറെ ഗാനങ്ങള്‍ പാടാന്‍ എവിടെ സമയം കിട്ടി എന്ന് അതിശയിക്കുന്നവര്‍ ബാലസുബ്രഹ്മണ്യം എന്ന നടനെ കാണുമ്പോഴോ? തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കണ്‍മണിയിലെ ‘മണ്ണില്‍ ഇന്തകാതല്‍…’ എന്ന അതിശയഗാനം ഇത്തരം സാഹസങ്ങളിലൊന്ന്.

താന്‍ തന്നെ സംഗീതം നല്കിയ അഗരം ഇപ്പോള്‍ സിഗരം ആച്ച് എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ രംഗത്ത് അഭിനയിക്കുന്നതും മറ്റാരുമല്ല. ആ പാട്ട് പാടാന്‍ എസ്പിബി നിയോഗിച്ചത് ആരെയാണെന്നോ സാക്ഷാല്‍ യേശുദാസിനെ! ലളിതമായ ഈണമെന്നു പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ചരണം തീര്‍ത്തിട്ടു പല്ലവി തുടങ്ങുന്നിടത്തുള്ള ക്ലിഷ്ടമായ സംഗതികളൊക്കെ താന്‍ ഉദ്ദേശിക്കുന്ന രീതിയല്‍ ഭംഗിയാക്കാന്‍ തന്നെക്കാള്‍ യേശുദാസിനു കഴിയുമെന്ന വിനയമാണ് എസ്പിബിയെ വ്യത്യസ്തനാക്കുന്നതും ആ സൃഷ്ടിയെ വന്‍ വിജയമാക്കിയതും. കഴിഞ്ഞയിടെ യേശുദാസും എസ്പിബിയും ചേര്‍ന്നു സിംഗപ്പൂരില്‍ നടത്തിയ ലൈവ് ഷോയില്‍ ഏറ്റവും വിജയമായത് ഈ ഗാനമാണെന്നതും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.തന്റെ വലിയ ശരീരംവച്ച് അദ്ദേഹം സ്‌ക്രീനില്‍ അനായാസം നൃത്തംവയ്ക്കുന്നതു കണ്ട് ഡാന്‍സ് മാസ്റ്റര്‍മാര്‍ വരെ പരസ്യമായി അഭിനന്ദനം ചൊരിഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും മറ്റാര്‍ക്കുമല്ല. തമിഴ്, കന്നഡ, തെലുഗു, ഇംഗ്ലിഷ് ഭാഷകള്‍ സംസാരിക്കുന്ന ഇദ്ദേഹം മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ഹിന്ദിയിലും ഇദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയവരൊക്കെ ഈ ശബ്ദത്തിലൂടെ പ്രണയിക്കുകയും കലഹിക്കുകയും ചെയ്തവരാണ്.

ഇതിനിടയില്‍ നാല് ഭാഷകളിലായി 46 സിനിമകള്‍ക്കു സംഗീതം നല്‍കാനും തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കാനും ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായിരിക്കാനും റിയാലിറ്റി ഷോകളില്‍ ജഡ്ജായിരിക്കാനും കഴിഞ്ഞ സര്‍വകലാവല്ലഭന്‍

pathram:
Related Post
Leave a Comment