രാജ്യത്ത് കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു; മരണ സംഖ്യയും ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 86,508 കൊവിഡ് ബാധിതര്‍ കൂടി. 1,129 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,732,519 ആയി. 91,149 പേര്‍ ഇതിനകം മരണമടഞ്ഞു.

46,74,988 പേര്‍ രോഗമുക്തരായപ്പോള്‍ 9,66,382 പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെ 6,74,36,031 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 11,56,569 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment