നടി സെറീന വഹാബിന് കോവിഡ്

മുംബെെ: നടി സെറീന വഹാബ് കോവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മുംബെെ ലിവാട്ടി ആശുപത്രിയിൽ നടിയെ പ്രവേശിപ്പിച്ചു.

സെറീനയ്ക്ക് സന്ധികളിൽ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തിൽ ഓക്സിജന്റെ അളവും കുറവായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ വിദ​ഗ്ധ ചികിത്സ നൽകുന്നു. അസ്വസ്ഥതകൾ മാറിയതിനെത്തുടർന്ന് ആശുപത്രി വിട്ട സെറീന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ട്. പെട്ടന്ന് തന്നെ രോ​ഗമുക്തി നേടും- സെറീനയുടെ കുടുംബാം​ഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

pathram desk 2:
Related Post
Leave a Comment