ഡൽഹി: ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 27.63 ശതമാനത്തിന്റെ കുറവുണ്ടായതായി വാണിജ്യമന്ത്രാലയം. ആകെ 2158 കോടി ഡോളറിന്റെ (ഏകദേശം 1.58 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇക്കാലത്തുണ്ടായത്.
ഓഗസ്റ്റിൽ 498 കോടി ഡോളറിന്റെ (36,567 കോടി രൂപ) ഉത്പന്നങ്ങൾ ഇറക്കുമതിചെയ്തു. ജൂലായിലിത് 558 കോടി ഡോളർ (40,973 കോടി രൂപ) ആയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചൈനയുടെ സൗഹൃദവ്യാപാരപങ്കാളിയെന്ന പദവി മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു.
Leave a Comment