വീടുകളില്‍ കഴിയുന്ന രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലക്ഷണങ്ങൾ ഇല്ലാതെയും ഇപ്പോൾ കോവിഡ് രോഗികളുണ്ട്. അത്തരത്തിൽ വീടുകളിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശ്വാസതടസ്സം, നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിൽ നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, രക്തസമ്മർദം കുറഞ്ഞ് മോഹാലസ്യം ഉണ്ടാവുക, കിതപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ചികിത്സിക്കുന്ന ഡോക്ടറെയോ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ വിവരമറിയിക്കുക. കാരണം ഇവ അപകടഘടകങ്ങളാണ്. ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ ഇവയാണ്.

  • സമീകൃത ആഹാരം കഴിക്കുക.
  • ആവശ്യത്തിന് ചൂടുവെള്ളവും മറ്റ് ചൂട് പാനീയങ്ങളും കുടിക്കുക.
  • നന്നായി വിശ്രമിക്കുക. 7-8 മണിക്കൂർ ഉറങ്ങുക.
  • രോഗലക്ഷണങ്ങളോ അപകടസൂചനകളോ ഉണ്ടോയെന്ന് എല്ലാ ദിവസവും സ്വയം നിരീക്ഷിക്കുക.
  • ഭക്ഷണം നൽകുമ്പോഴും മറ്റ് കാര്യങ്ങൾക്ക് ഇടപെടുമ്പോഴും രോഗിയും കെയർ ടേക്കറും മൂന്ന് ലെയറുകളുള്ള മാസ്ക് ശരിയായി ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.
  • ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ മറ്റുള്ളവരുമായി കൂട്ടം കൂടുവാനോ വീടിനുള്ളിലെ പൊതു ഇടങ്ങൾ പങ്കിടരുത്.
  • ടി.വി. റിമോട്ട്, മൊബൈൽ ഫോൺ, പ്ലേറ്റുകൾ, കപ്പുകൾ, വീട്ടിലെ മറ്റ് വസ്തുക്കൾ ഇവ പങ്കിടരുത്.
  • ഉപയോഗിച്ച വസ്ത്രങ്ങൾ ബാത്ത്റൂമിൽ വെച്ച് സ്വയം കഴുകിയതിന് ശേഷം ഉണക്കാനായി സഹായിക്കുന്ന ആളിന് കൈമാറാവുന്നതാണ്.
  • സ്ഥിരമായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക.
  • സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കുക.
  • ജൈവ മാലിന്യങ്ങൾ മണ്ണിൽ കുഴിച്ചിടുക.
  • അജൈവ മാലിന്യങ്ങൾ കത്തിക്കുവാൻ പറ്റുന്ന മാലിന്യങ്ങൾ കത്തിച്ചുകളയുക. അല്ലാത്തവ അണുവിമുക്തമാക്കിയതിനുശേഷം നിർമ്മാർജ്ജനം ചെയ്യുക.

പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്ന വിധം

  • അഞ്ച് മിനിറ്റ് ഇരുന്ന് വിശ്രമിക്കുക.
  • ഏതെങ്കിലും ഒരു കൈയിലെ വിരലിൽ (ചൂണ്ടുവിരലിൽ ചെയ്യുന്നതാണ് നല്ലത്) പൾസ് ഓക്സിമാറ്റർ ഘടിപ്പിക്കുക.
  • ഓക്സിജൻ സാച്ചുറേഷൻ വാല്യൂ, പൾസ് റേറ്റ് ഇവ നോക്കുക.
  • ഓക്സിജൻ സാച്ചുറേഷൻ വാല്യൂ 94 ശതമാനമോ പൾസ് റേറ്റ് 90 ബീറ്റ്/ മിനിറ്റിൽ കൂടുതലോ ആണെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുക.
  • രോഗലക്ഷണ വിവരങ്ങളും ഓക്സിജൻ സാച്ചുറേഷനും ഒരു പുസ്തകത്തിൽ ദിവസവും രേഖപ്പെടുത്തുക.
  • ടെലി കൺസൾട്ടേഷനിലും ആരോഗ്യപ്രവർത്തകരുടെ ഫോൺ വിളികൾക്കും ശരിയായി മറുപടി നൽകുക.
  • സംശയനിവാരണങ്ങൾക്ക് ദിശ (1056) നമ്പറിൽ ബന്ധപ്പെടുക.

Similar Articles

Comments

Advertismentspot_img

Most Popular