സംസ്ഥാനത്ത് ചൊവാഴ്ച സ്വര്‍ണവില പവന് ഒറ്റയടിക്ക് 560 രൂപകുറഞ്ഞ് 37,600 രൂപയായി. ഗ്രാമാനാകട്ടെ 70 രൂപകുറഞ്ഞ് 4,700 രൂപയിലുമെത്തി. സെപ്റ്റംബര്‍ അഞ്ചിന് 37,360 രൂപയിലേയ്ക്ക് താഴ്ന്നശേഷം അല്പാല്‍പമായി വിലവര്‍ധിക്കുകയായിരുന്നു. സെപ്റ്റംബര്‍ 15ന് മാസത്തെ ഉയര്‍ന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചയിലെയും വില.
കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1,882.70 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതില്‍ വിലവര്‍ധിച്ചിട്ടുണ്ട്. ഔണ്‍സിന് 1,918.20 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യൂറോപ്പില്‍ രണ്ടാംഘട്ട കോവിഡ് വ്യാപനഭീതി വന്നതോടെ ആഗോള വിപണിയില്‍ വരുംദിവസങ്ങളില്‍ വിലവര്‍ധനയ്ക്ക് സാധ്യതയുണ്ട്.