പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ടു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ ഉടൻ ഏറ്റെടുക്കണം. സർക്കാർ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്‌ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വർണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് പറഞ്ഞ കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7