ന്യൂഡൽഹി: ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും.
മൊറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരിച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. മൊറട്ടോറിയം കാലവധി രണ്ടു വര്‍ഷം വരെ നീട്ടാനുള്ള വഴി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില്‍ ഉണ്ടെന്നും പലിശ പൂര്‍ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.