മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ സമയം അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് സെക്രട്ടേറിയറ്റില്‍ നിന്നും ഫയല്‍ പാസാക്കിയെന്ന ആരോപണവുമായി ബിജെപി.
2018 സെപ്റ്റംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയത്.
തിരിച്ചെത്തിയത് സെപ്റ്റംബര്‍ 22നാണ്.
ഒന്‍പതാം തിയതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ മലയാള ഭാഷയുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
അത് ഡിജിറ്റല്‍ സിഗ്നേച്ചര്‍ അല്ല.
ഈ ഫയലില്‍ ഒപ്പിട്ടത് ശിവങ്കറോ സ്വപ്ന സുരേഷോ ആണോ ?.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്ന ആള് ഉണ്ടോ ?.
കള്ള ഒപ്പിടാന്‍ പാര്‍ട്ടി അറിഞ്ഞ് നിയോഗിച്ചിട്ടുണ്ടോ ?.
ഒപ്പിടാന്‍ ഏതെങ്കിലും കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ കൊടുത്തിട്ടുണ്ടോ ?.
ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കണം എന്ന് സന്ദീപ് വാര്യർ പറഞ്ഞു.
കെ. കരുണാകരന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അറിവോടുകൂടി ചീഫ് സെക്രട്ടറിയാണ് ഫയലുകളില്‍ ഒപ്പിട്ടിരുന്നത്. അതാണ് കീഴ് വഴക്കം.
കഴിഞ്ഞ നാലര വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പോയ മുഴുവന്‍ ഫയലുകളും പരിശോധിക്കണം. മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന സംഭവം രാജ്യത്ത് ആദ്യമാണെന്നും സന്ദീവ് വാര്യര്‍ ആരോപിച്ചു.
Leave a Comment