തിരുവനന്തപുരം:സംസ്ഥാനത്ത്മദ്യവിതരണത്തിനായികൊണ്ടുവന്നബിവറേജസ്കോര്പ്പറേഷന്റെമൊബൈല്ആപ്ലിക്കേഷനായ ബെവ്ക്യുആപ്പില്മാറ്റങ്ങള്.നേരത്തെആപ്പ്മുഖേനബുക്ക്ചെയ്യുന്നവര്ക്ക് പിന്നീട് മൂന്ന് ദിവസം കഴിഞ്ഞേബുക്ക്ചെയ്യാനാകുവായിന്നുള്ളൂ. എന്നാല്‍ വ്യവസ്ഥനീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ലബുക്ക്ചെയ്താല് ഉടന്‍ മദ്യംലഭിക്കുകയും ചെയ്യുംആപ്പില് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ബെവ് കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പ്രതിദിന ടോക്കണ്‍ 400 നിന്ന് 600 ആയി ഉയര്‍ത്തിയിട്ടുണ്ട്. ബാറുകളിലെ അനധികൃത വില്‍പ്പന തടയാനും അനുവദിക്കുന്നടോക്കണുകള്ക്ക്ആനുപാതികമായിമദ്യംവാങ്ങുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശമുണ്ട്.അതേസമയം,ബാറുകളുടെപ്രവര്ത്തന സമയത്തില്‍ മാറ്റമില്ല. ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള് എന്നിവ രാവിലെ ഒന്‍പതു മുതല്‍ രാത്രിഏഴുവരെ പ്രവര്‍ത്തിക്കും.
ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം; ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്തി സർക്കാർ
Similar Articles
സെയ്ഫിന്റെ പ്രതിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങുമ്പോൾ ടോർച്ച് വെളിച്ചത്തിൽ ഒരാൾ ഉറങ്ങുന്നു… തട്ടിവിളിച്ചതേ എഴുന്നേറ്റ് ഒറ്റ ഓട്ടം… 100 ഓളം വരുന്ന സംഘം പിറകെ… കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് പ്രതി പിടിയിൽ…ബംഗ്ലാദേശി പൗരനായ...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് ഓടിച്ചിട്ടു പിടികൂടിയത് കണ്ടൽക്കാട്ടിൽനിന്ന്. താനെയിൽ നടത്തിയ പരിശോധനയിലാണ് പോലീസ് മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദിനെ പിടികൂടിയത്. താനെയിലെ ഒരു...
വെടിനിർത്തൽ പ്രാബല്യത്തിൽ, 15 മാസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ, ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു, ആദ്യ ഘട്ടം മോചിപ്പിക്കുക ഇസ്രയേൽ വനിതാ സൈനികരെ
ടെൽ അവീവ്: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. മൂന്നു മണിക്കൂർ വൈകിയെങ്കിലും വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ പ്രാബല്യത്തിൽ...