പീഡന വിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങിനിടെ; എട്ടാംക്ലാസുകാരിയെ ആറു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു

കൊച്ചി : പതിനാലുകാരിയെ സംഘമായി പീഡിപ്പിച്ച കേസിൽ പീഡനവിവരം പുറത്തായത് സ്കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെ. എട്ടാംക്ലാസുകാരിയുടെ തുറന്നു പറച്ചിലാണ് പൊലീസ് കേസെടുത്തതും. കേസിൽ യുപി സ്വദേശികളായ 3 പേരെ എസിപി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് അറിയിച്ചു.

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളില്‍വച്ച് പലതവണകളായി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സ്‌കൂള്‍ അധികൃതരുടെ കൗണ്‍സലിങ്ങിനിടെയാണ് പീഡനത്തിനിരയായ കാര്യം കുട്ടി വെളിപ്പെടുത്തിയതും പോലീസില്‍ പരാതി നല്‍കിയതും. കേസില്‍ ഇനി മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരും അതിഥിത്തൊഴിലാളികളാണ്. എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഏലൂര്‍ സി.ഐ. മനോജ്, എസ്.ഐ. സുദര്‍ശന്‍ ബാബു, എ.എസ്.ഐ.മാരായ സലിം, സുനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികള്‍. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar Articles

Comments

Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...