വാഷിങ്ടൻ: നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ അധികാരത്തിലെത്തിയാൽ യുഎസ് ചൈനയ്ക്ക് സ്വന്തമാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണത്തിന്റെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചൈനയോടുള്ള തന്റെ കടുത്ത സമീപനത്തെക്കുറിച്ച് സംസാരിച്ച ട്രംപ്, ജോ ബൈഡൻ വിജയിക്കാന്‍ ചൈന കഠിനമായി പരിശ്രമിക്കുകയാണെന്നും പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ചൈനയുടെ പദ്ധതിയെക്കുറിച്ച് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളെ പരാമർശിച്ചായിരുന്നു ട്രംപിന്റെ പ്രസ്താവന.
നാഷനൽ കൺവെൻഷനിലെ ജോ ബൈഡന്റെ പ്രസംഗത്തെക്കുറിച്ചും പരാമർശിച്ച ട്രംപ്, ബൈഡൻ ചൈനയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. ‘ചൈനയെ ഒരു തരത്തിലും പരാമർശിച്ചിട്ടില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന നമ്മുടെ രാജ്യത്തെ സ്വന്തമാക്കും. ഞങ്ങൾ അത് അനുവദിക്കാൻ പോകുന്നില്ല. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ നിങ്ങൾ കണ്ടു. ജോ ബൈഡൻ വിജയിക്കണമെന്ന് ചൈന വളരെയധികം ആഗ്രഹിക്കുന്നു. ഞാൻ വിജയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ അത് അധിക്ഷേപമാണ്. ഞാൻ അങ്ങനെ കരുതുന്നില്ല’–അദ്ദേഹം പറഞ്ഞു.
Leave a Comment