കഴുത്തിലെ വിരൽപാട് കണ്ടു സംശയം തോന്നി; ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ ഒന്നര വയസുകാരന്‍ കട്ടിലില്‍നിന്ന് വീണു; അമ്മയ്ക്ക് ജീവപര്യന്തം

ഇടുക്കി പീരുമേട്ടില്‍ ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവ്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടി അംഗീകരിച്ചില്ല. തൊടുപുഴ മുട്ടം കോടതിയുടേതാണ് വിധി. കോട്ടയം അയർക്കുന്നം കുന്തംചാരിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ റോളിമോളെയാണ് തൊടുപുഴ നാലാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. 2018 ഏപ്രിൽ 18ന് ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തിൽ വച്ചായിരുന്നു സംഭവം.

കോട്ടയം സ്വദേശിയായ പ്രതിയും കുടുംബവും ബന്ധുവിന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണു താമസത്തിനെത്തിയത്. പ്രതിക്ക് ഭിന്നശേഷിക്കാരനായ മറ്റൊരു മകൻ കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാനാണ് പ്രതി തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. c വീണപ്പോൾ ഭയന്ന പ്രതി ഉടനെ നാട്ടുകാരെ വിളിച്ചു കൂട്ടി. കട്ടിലിൽ നിന്നു വീണെന്നാണു എല്ലാവരോടും പറഞ്ഞത്. കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കുട്ടിയുടെ കഴുത്തിലെ വിരൽപാട് കണ്ടു സംശയം തോന്നിയ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. ഉപ്പുതറ ഇൻസ്പെക്ടറായിരുന്ന ഷിബുകുമാറാണ് അന്വേഷണം നടത്തി പ്രതിയെ മൂന്നാം ദിവസം അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രതി കിണറ്റിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു. മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

pathram:
Related Post
Leave a Comment