ന്യൂഡൽഹി : പഞ്ചാബിലെ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 5 പേരെ ബിഎസ്എഫ് വെടിവച്ചുകൊന്നു. ശനിയാഴ്ച പുലര്‍ച്ചെ 4. 45 ന് പഞ്ചാബിലെ തരൺതാരൺ ജില്ലയിലെ ഖേംകാരന്‍ അതിര്‍ത്തി പ്രദേശത്തിലൂടെയാണ് ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇതു ശ്രദ്ധയിൽപെട്ട ബിഎസ്എഫ് ജവാന്മാർ തടയാൻ ശ്രമിച്ചു. ഇതോടെ ഇവർ സൈനികർക്കു നേരേ വെടിയുതിർത്തു. തുടർന്ന് ബിഎസ്എഫ് നടത്തിയ തിരിച്ചടിയിലാണ് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ത്യ–പാക്ക് അതിർത്തിയിൽ 5 നുഴഞ്ഞുകയറ്റക്കാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Similar Articles
താൽക്കാലികം മാത്രം, വേണ്ടിവന്നാൽ പോരാട്ടം തുടരും, വെടിനിർത്തലിനു പിന്നിൽ ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയം- നെതന്യാഹു
ടെൽഅവീവ്: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ പോരാട്ടം വീണ്ടും തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം...
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികൾ അറസ്റ്റിൽ, പ്രതികൾ ചെയ്തിരുന്നത് ഇങ്ങനെ: പോളണ്ടിലേക്കെന്നു പറഞ്ഞ് പണം കൈപ്പറ്റും, പിന്നീട് റഷ്യയിലേക്ക് ഓഫിസ്...
വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ്...