തിരുവനന്തപുരം സ്വർണക്കടത്തിന് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിന് ലൈഫ് മിഷൻ പദ്ധതി വിവാദവുമായി ബന്ധമുണ്ടെന്ന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച കമ്മീഷൻ തുക സ്വപ്‌ന സുരേഷ് ദുബായിലേക്ക് കടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. യൂണിടെക്ക് അക്കൗണ്ടിൽ നിന്ന് എടുത്ത ഇന്ത്യൻ രൂപ സ്വപ്‌ന വിദേശ കറൻസിയാക്കി മാറ്റി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് കടത്തിയതായുമാണ് സൂചന. വിദേശ ഡിപ്ലമാറ്റുകളുമായുള്ള യാത്രയിലാണ് കോടികൾ കടത്തിയിട്ടുള്ളതെന്നാണ് നിഗമനം. വിദേശ യാത്ര ഒരുക്കിയത് എം ശിവശങ്കറാണെന്നാണ് സൂചന. കറൻസി മാറാൻ ഇടനില നിന്നയാളെ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലവിൽ നിർണായക ഘട്ടത്തിലാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻഐഎ, കസ്റ്റംസ് തുടങ്ങിയ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരേ നിഗമനത്തിൽ എത്തിയിരിക്കുന്നു എന്നതാണ്. അഴിമതിയിലൂടെ വിദേശത്തേക്ക് കടത്തിയ പണം വിദേശത്തേക്ക് കടത്തിയതിൽ എം ശിവശങ്കരന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ നടന്ന ഇടപാട് മറ്റ് അധികൃർ അറിയാതെ സ്വപ്‌നയിലും ശിവശങ്കരനിലും മാത്രം കേന്ദ്രീകരിച്ച് നടന്നുവെന്നുള്ളതാണ് പ്രാഥമിക നിഗമനം. 10 മില്യൺ ദർഹത്തിന്റെ ഇടപാട് ഇതിന്റെ 20 ശതമാനം കമ്മീഷൻ വേണമെന്ന് പറയുന്നു. ആ തുകയിൽ 20 കോടി രൂപയാണ് സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ, അതിനെക്കാൾ കൂടുതൽ കോടികൾ വിദശേത്തേക്ക് കടത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു മണി എക്‌സേഞ്ചിൽ നിന്നും യുണിടെക്കിന്റെ അക്കൗണ്ടിൽ നിന്നും വിദേശ കറൻസിയായി മാറിയ പണം വീണ്ടും വിദേശ കറൻസിയാക്കി വിമാന മാർഗം ഡിപ്ലോമാറ്റുകൾ പങ്കെടുത്ത യാത്രയിൽ കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇത് കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും സ്ഥിരീകരിച്ചിട്ടുമുണ്ട്.

ലൈഫ് പദ്ധതിയുടെ കരാർ ഒപ്പിടുന്നതിന് തൊട്ടു മുൻപ് നടത്തിയ യാത്രയിലും അത് കഴിഞ്ഞുള്ള യാത്രയിലും വിദേശ ഡിപ്ലമാറ്റുകൾ കേരളത്തിലേക്ക് വരികയും തിരിച്ച് പോകുകയും ചെയ്തിരുന്നു. ഈ രീതിയിൽ 5 കോടിയിലേറെ തുക വിദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ ഈ തുക സ്വർണക്കടത്തിന് വേണ്ടിയുള്ള നിക്ഷേപമായിരുന്നോ എന്നുള്ളതുമാണ് അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.

കേസിൽ സ്വപ്‌ന സുരേഷ് ആസൂത്രകയും നിക്ഷേപകയുമായിരുന്നോ എന്നുള്ളതും അന്വേഷിക്കും. മാത്രമല്ല, സ്വർണക്കടത്തിൽ സ്വപ്‌നയുടെ പങ്ക് ശിവശങ്കരന് അറിയാമായിരുന്നു. ഇതിന്റെ തെളിവായി സിവശങ്കരൻ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൈയ്യിൽ 30 ലക്ഷം രൂപ എത്തിച്ച്, ചാർട്ടേഡ് അക്കൗണ്ടന്റും സ്വപ്‌നയും ജോയിന്റായി ഓപ്പറേറ്റ് ചെയ്യുന്ന ലോക്കർ ഒരുക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഈ ലോക്കർ പിന്നീട് തുറന്നത് സ്വപ്‌ന മാത്രമാണ്. സ്വപ്‌നയുടെ എസ്ബിഐ അക്കൗണ്ടിൽ വളരെ തുച്ഛമായ തുക നിലനിർത്തികൊണ്ട് ലോക്കറിൽ ഇത്രയധികം പണം സൂക്ഷിച്ചത് ആരുടെതെന്നുമുള്ള പ്രശ്‌നമാണ് നിലനിൽക്കുന്നത്.

ശിവശങ്കരൻ സ്വപ്നയെ സഹായിച്ചിരുന്നതായി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്കറിൽ പണം സൂക്ഷിക്കുമ്പോഴും ചെറിയ തുകകൾ കൊടുത്ത് ശിവശങ്കരൻ സ്വപ്നയെ എന്തിന് സഹായിച്ചുവെന്നും അന്വേഷണ സംഘത്തിന്റെ പരിധിയിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular