വനിതാ ക്രിക്കറ്റില്‍നിന്ന് വീണ്ടുമൊരു സ്വവര്‍ഗ വിവാഹം

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റില്‍നിന്ന് വീണ്ടുമൊരു സ്വവര്‍ഗ വിവാഹ വാര്‍ത്ത. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിന്‍സ് (31), ലോറ ഹാരിസ് (29) എന്നിവരാണ് വിവാഹിതരായത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹ വാര്‍ത്ത ഇരുവരും പരസ്യമാക്കിയത്. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നീട്ടിവച്ചത്.

‘ഈ വിവാഹ ദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാക്കിയ എല്ലാവര്‍ക്കും നന്ദി വിവാഹചിത്രം പങ്കുവച്ച് ഡെലീസ കിമ്മിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

201819 സീസണില്‍ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിനു പിന്നാലെ ലോറ ഹാരിസാണ് കിമ്മിന്‍സിനോട് പ്രണയാഭ്യര്‍ഥന നടത്തിയത്. അന്ന് ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിനായി ഫൈനലില്‍ വിജയ റണ്‍ നേടിയത് ലോറ ഹാരിസായിരുന്നു. വനിതാ ബിഗ് ബാഷ് ലീഗില്‍ തുടര്‍ച്ചയായി മൂന്നു സീസണില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിന്റെ താരമായിരുന്നു ലോറ ഹാരിസ്. 201819 സീസണിലെ കലാശപ്പോരില്‍ ഫോറടിച്ച് ടീമിന് കിരീടം സമ്മാനിച്ച് പ്രശസ്തയായി. 201617 സീസണില്‍ ക്വീന്‍സ്ലാന്‍ഡ് ജഴ്‌സിയിലായിരുന്നു ലോറയുടെ ബിഗ് ബാഷ് ലീഗ് അരങ്ങേറ്റം.

അതേസമയം, ഓസ്‌ട്രേലിയയുടെ ദേശീയ വനിതാ ടീമില്‍ അംഗമായിരുന്നു ഡെലീസ കിമ്മിന്‍സ്. 16 ഏകദിനങ്ങളില്‍ ഓസീസ് ജഴ്‌സിയണിഞ്ഞു. ഇത്രയും മത്സരങ്ങളില്‍നിന്ന് 79 റണ്‍സും 14 വിക്കറ്റും നേടി. ഏകദിനത്തിനു പുറമെ 42 ട്വന്റി20 മത്സരങ്ങളിലും ഓസീസിനായി കളത്തിലിറങ്ങി. ഇത്രയും മത്സരങ്ങളില്‍നിന്ന് 162 റണ്‍സും 39 വിക്കറ്റുകളുമാണ് സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ശ്രദ്ധേയയായി. ഏറ്റവും ഒടുവില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ കിരീടം നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.

സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റര്‍ത്വൈറ്റ് ലീ തഹൂഹു ദമ്പതികള്‍ക്ക് ഈ വര്‍ഷം ആദ്യം കുഞ്ഞുജനിച്ചത് വാര്‍ത്തയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഇവരുള്‍പ്പെടെ സ്വവര്‍ഗ വിവാഹിതരായ മൂന്ന് ദമ്പതികളുണ്ട്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നായിക ഡെയ്ന്‍ വാന്‍ നീകര്‍ക്കും സഹതാരം മാരിസാന്‍ കാപ്പുമാണ് ഇവര്‍ക്കു പിന്നാലെ വിവാഹിതരായത്. അതിനുശേഷം ന്യൂസീലന്‍ഡിന്റെ ഹീലി ജെന്‍സണും ഓസ്‌ട്രേലിയയുടെ നിക്കോളാ ഹാന്‍കോക്കും സ്വവര്‍ഗ വിവാഹത്തിലൂടെ ജീവിതത്തില്‍ ഒന്നിച്ചു.

pathram:
Related Post
Leave a Comment