മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ടാ​മ​തും പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ഴ​യാ​യി ര​ണ്ടാ​യി​രം രൂ​പ ഈ​ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മാ​സ്ക് ധ​രി​ക്കാ​ത്ത 6954 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച പ​ത്തു പേ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും.

ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണ്‍ സ്വ​യം നി​ശ്ച​യി​ച്ച് ജ​നം നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ മാ​തൃ​ക ജ​ന​മൈ​ത്രി പോ​ലീ​സ് ഏ​റ്റെ​ടു​ക്കും. ഇ​തി​ല്‍ നാ​ട്ടു​കാ​രു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തൃ​ശ്ശൂ​ർ സി​റ്റി മാ​തൃ​ക​യി​ൽ മാ​ർ​ക്ക​റ്റ് മാ​നേ​ജ്‍​മെ​ന്‍റ് സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ വ​ലി​യ മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കും. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നെ​ത്തു​ന്ന ച​ര​ക്ക് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ സു​ര​ക്ഷി​ത​മാ​യി താ​മ​സി​പ്പി​ക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7