പീഡനക്കേസ് പ്രതിക്ക് കോവിഡ്; നിരവധി പേര്‍ നിരീക്ഷണത്തില്‍

വടക്കഞ്ചേരി: പീഡനക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസുകാർ ഉൾപ്പെടെ വിപുലമായ സമ്പർക്ക പട്ടിക തയാറാക്കി. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി ഇടപഴകിയ വടക്കഞ്ചേരി സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 12 പൊലീസുകാർ, വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, പ്രതി ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ആലത്തൂർ സബ് ജയിലിലെ തടവുകാർ, ജീവനക്കാർ, ഇയാളുടെ കുടുംബാംഗങ്ങൾ, സമീപവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇയാൾക്ക് എവിടെ നിന്നാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല. ഇയാളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കും.

pathram:
Related Post
Leave a Comment